കൂട്ടുപുഴയിൽ 2.280 കിലോഗ്രാം കഞ്ചാവുമായി കാടാച്ചിറ സ്വദേശിയായ യുവാവ് പിടിയിൽ

കൂട്ടുപുഴയിൽ 2.280 കിലോഗ്രാം കഞ്ചാവുമായി കാടാച്ചിറ സ്വദേശിയായ യുവാവ് പിടിയിൽ

ഇരിട്ടി: കർണ്ണാടകയിൽ നിന്നുംസ്കൂട്ടറിൽ കടത്തുകയായിരുന്ന 2.280 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ പോലീസ് പിടികൂടി. കണ്ണൂർ കാടാച്ചിറ ബിസ്മില്ല ഹൗസിൽ പി.വി.അൻസീറിനെ (27)യാണ് റൂറൽജില്ലാ പോലീസ് മേധാവി എം.ഹേമലത ഐ.പി.എസിൻ്റെ ലഹരി വിരുദ്ധ സ്ക്വാഡിൻ്റെ സഹായത്തോടെ ഇരിട്ടിഎസ്.ഐ.കെ.എം.മനോജ് കുമാറും സംഘവും അറസ്റ്റു ചെയ്തത്.ഇന്നലെ രാത്രി 11.20 മണിയോടെ കൂട്ടുപുഴ പുതിയ പാലത്തിന് സമീപം വെച്ചാണ് വാഹന പരിശോധനക്കിടെ കെ.എൽ.13. എ.ജെ.2803 നമ്പർ സ്കൂട്ടറിൽ കടത്തുകയായിരുന്നകഞ്ചാവു ശേഖരവുമായി പ്രതി പിടിയിലായത്. ഇരിട്ടി ഇൻസ്‌പെക്ടർ ജിജീഷ് പി. കെ, സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായബിജു. സി, ഷിഹാബുദീൻ, കണ്ണൂർ റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങൾഎന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.