റാമോജി ഫിലിം സിറ്റി സ്ഥാപകൻ റാമോജി റാവു അന്തരിച്ചു

റാമോജി ഫിലിം സിറ്റി സ്ഥാപകൻ റാമോജി റാവു അന്തരിച്ചുറാമോജി ഫിലിം സിറ്റി സ്ഥാപകൻ റാമോജി റാവു (87) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാമോജി റാവു എന്നറിയപ്പെടുന്ന ചെറുകുരി രാമോജി റാവു നിർമാതാവും, പത്രപ്രവർത്തകനും, മാധ്യമ സംരംഭകനും കൂടിയാണ്. 2016 ൽ അദ്ദേഹത്തെ രാജ്യം പദ്മവിഭൂഷൺ നൽകി ആദരിച്ചു.

Also Read: തിരുവഞ്ചൂർ മത്സരിക്കുമ്പോൾ കോട്ടയത്ത് ബി.ജെ.പി വോട്ട് കുറയുന്നു; വിമർശനവുമായി സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസൽ

ഈനാട് പത്രം, ഇടിവി നെ്‌വര്‍ക്ക്, രാമദേവി പബ്ലിക് സ്‌കൂള്‍, പ്രിയ ഫുഡ്‌സ്, ഉഷാകിരണ്‍ മൂവീസ്, മയൂരി ഫിലിം ഡിസ്ട്രിബ്യൂഷന്‍, മാര്‍ഗദര്‍സി ചിറ്റ് ഫണ്ട്, ഡോള്‍ഫിന്‍ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ്, കലാഞ്ജലി എന്നീ സംരംഭങ്ങളുടെയും തലവനാണ്. ഹിന്ദി, മലയാളം, തെലുഗു, തമിഴ്, കന്നട, മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളിലായി 80 ഓളം ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്.


ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പെഡപരുപ്പുടിയില്‍ ഒരു കാര്‍ഷിക കുടുംബത്തിലാണ് റാവു ജനിച്ചത്. മൃതദേഹം റാമോജി ഫിലിം സിറ്റിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട്.