പടിയൂർ നെയ്യമൃത് മഠം കുടുംബസംഗമം

പടിയൂർ നെയ്യമൃത് മഠം കുടുംബസംഗമം ഇരിട്ടി: പടിയൂർ നെയ്യമൃത് മഠത്തിൻ്റെ നേതൃത്വത്തിൽ രണ്ടാമത് കുടുംബ സംഗമം സംഘടിപ്പിച്ചു. എസ് എസ് എൽ സി,പ്ലസ്ടു  പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വേദിയിൽ അനുമോദിച്ചു.  എൽ കെ ജി മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്ക് നോട്ട് ബുക്കുകളും പേനയും വിതരണം ചെയ്തു. മഠം കമ്മറ്റി പ്രസിഡണ്ട് അഖിലേഷ് പി.കെ. അധ്യക്ഷത വഹിച്ചു. വയത്തൂർ കാലിയാർ ശിവക്ഷേത്ര കോമരത്തച്ചൻ അനുഗ്രഹഭാഷണവും  പ്രകാശൻ തില്ലങ്കേരി മുഖ്യ ഭാഷണവും നടത്തി. പരിക്കളം നെയ്യമൃത് മഠത്തെ പ്രതിനിധികരിച്ച്  ചന്ദ്രൻ പരിക്കളം,  പടിയൂർ മഠം രക്ഷാധികാരി പി. വി. ഗോവിന്ദൻ, മഠം കാരണവർ എം. രാജൻ, കെ. വിനയൻ എന്നിവർ സംസാരിച്ചു.