സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​നി​ടയിൽ ന​ദി​യി​ൽ വീണു: യു പിയിൽ ര​ണ്ടു കൗ​മാ​ര​ക്കാ​ർ മരണപ്പെട്ടു

സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​നി​ടയിൽ ന​ദി​യി​ൽ വീണു: യു പിയിൽ ര​ണ്ടു കൗ​മാ​ര​ക്കാ​ർ മരണപ്പെട്ടു



റാ​യ്ബ​റേ​ലി: യു​ പി​യി​ൽ രണ്ടു കൗമാരക്കാർ നദിയിൽ വീണു മരിച്ചു. ഗംഗാ നദിയിലാണ് ഇവർ വീണത്. റാ​യ്ബ​റേ​ലി ജി​ല്ല​യി​ൽ ബോ​ട്ടി​ൽ സെ​ൽ​ഫി എ​ടു​ക്കു​ന്ന​തി​നി​ടെയാണ് സംഭവം. മരണപ്പെട്ടത് തൗ​ഹീ​ദ് (17), ഫ​ഹ​ദ് (19), ഷാ​ൻ (18) എ​ന്നി​വ​രാ​ണ്. ഇവർ സു​ഹൃ​ത്തു​ക്ക​ളാണ്. സെൽഫി എടുക്കുന്ന അവസരത്തിൽ പ​ഗ്പൂ​ർ ഗം​ഗാ​ഘ​ട്ടി​ൽ മൂവരും ബോ​ട്ടി​ന്‍റെ അ​റ്റ​ത്തേ​ക്ക് നീ​ങ്ങുകയും ബാലൻസ് നഷ്ടപ്പെടുകയുമായിരുന്നു. തുടർന്ന് ശക്തമായ ഒഴുക്കിലേയ്ക്ക് വീണു. തൗ​ഹീ​ദും ഷാ​നും ഒ​ഴു​ക്കി​ൽ​പ്പെ​ടുകയും ഇതിനിടയിൽ ഫഹദ് നീന്തി കരയിലേക്കെത്തുകയും ചെയ്തു. തുടർന്ന് കൗ​മാ​ര​ക്കാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത് മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ്. മു​ങ്ങ​ൽ വി​ദ​ഗ്ധ​രു​ടെ നേ​തൃ​ത്വ​ത്തി​ലായിരുന്നു ഇത്. പോസ്റ്റുമോർട്ടത്തിനായി മൃതദേഹങ്ങൾ മാറ്റി.