ആലപ്പുഴയിൽ കേബിൾ ടിവി ടെക്നീഷ്യനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴയിൽ കേബിൾ ടിവി ടെക്നീഷ്യനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി


ആലപ്പുഴ: ആലപ്പുഴ പാതിരപ്പള്ളിയിൽ കേബിൾ ടിവി ടെക്നീഷ്യനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി. ആര്യാട് അയ്യങ്കാളി ജം​ഗ്ഷനിൽ താമസിക്കുന്ന പ്രതീഷ് ആണ് മരിച്ചത്. വൈദ്യുതാഘാതമേറ്റതെന്നാണ് സംശയം. രാവിലെ നടക്കാൻ പോയ ആളാണ് പ്രതീഷ് വീണുകിടക്കുന്നതായി കണ്ടത്. ഇയാളുടെ കൈകളിൽ കേബിളുണ്ടായിരുന്നു എന്ന് ഇവർ പറയുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല