മു​സ്‌​ലീം ലീ​ഗ് രാ​ജ്യ​സ​ഭാ സ്ഥാ​നാ​ർ​ഥി​യാ​യി ഹാ​രി​സ് ബീ​രാ​ൻ എ​ത്തു​മെ​ന്ന് സൂ​ച​ന

മു​സ്‌​ലീം ലീ​ഗ് രാ​ജ്യ​സ​ഭാ സ്ഥാ​നാ​ർ​ഥി​യാ​യി ഹാ​രി​സ് ബീ​രാ​ൻ എ​ത്തു​മെ​ന്ന് സൂ​ച​ന 

ന്യൂ​ഡ​ൽ​ഹി : മു​സ്‌​ലീം ലീ​ഗി​ന്‍റെ രാ​ജ്യ​സ​ഭാ സ്ഥാ​നാ​ർ​ഥി​യാ​യി സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ ഹാ​രി​സ് ബീ​രാ​ൻ എ​ത്തി​യേ​ക്കു​മെ​ന്ന് സൂ​ച​ന.  ഡ​ൽ​ഹി കെ​എം​സി​സി പ്ര​സി​ഡ​ന്‍റാ​ണ് ഹാ​രി​സ് ബീ​രാ​ൻ. സാ​ദി​ഖ​ലി ത​ങ്ങ​ൾ ഗ​ൾ​ഫ് സ​ന്ദ​ർ​ശ​നം ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി​യ ശേ​ഷം സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ട്. ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ സാ​ദി​ഖ​ലി ത​ങ്ങ​ളു​ടേ​താ​ണ് തീ​രു​മാ​നം. യൂ​ത്ത്‌​ലീ​ഗ് നേ​താ​ക്ക​ളെ​യാ​കും ഇ​ക്കു​റി രാ​ജ്യ​സ​ഭാ സ്ഥാ​നാ​ർ​ഥി​യാ​യി പ​രി​ഗ​ണി​ക്കു​ക​യെ​ന്ന് ലീ​ഗ് നേ​തൃ​ത്വം സൂ​ച​ന ന​ൽ​കി​യി​രു​ന്നു. 


അതേസമയം, മു​തി​ർ​ന്ന നേ​താ​വ് പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​എ.​സ​ലാം തു​ട​ങ്ങി​യ നേ​താ​ക്ക​ൾ​ക്ക​ട​ക്കം ഇ​ക്കാ​ര്യ​ത്തി​ൽ വി​യോ​ജി​പ്പി​ലാ​ണെ​ന്നും സൂ​ച​ന​യു​ണ്ട്.