ഓസീസിനെതിരെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യക്ക് ടോസ് നഷ്ടം! സഞ്ജു പുറത്തുതന്ന; മാറ്റമില്ലാതെ രോഹിതും സംഘവും


ഓസീസിനെതിരെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യക്ക് ടോസ് നഷ്ടം! സഞ്ജു പുറത്തുതന്ന; മാറ്റമില്ലാതെ രോഹിതും സംഘവും

സെന്റ് ലൂസിയ: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ ഇന്ത്യക്ക് ടോസ് നഷ്ടം. ടോസ് നേടിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് ഇന്ത്യയെ ബാറ്റിംഗിനയച്ചു. ബംഗ്ലാദശിനെതിരെ കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഇതോടെ മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും പുറത്തായി. ഓസ്‌ട്രേലിയ ഒരു മാറ്റം വരുത്തി. അഷ്ടണ്‍ അഗറിന് പകരം മിച്ചല്‍ സ്റ്റാരല്‍ക്കിനെ ടീമില്‍ ഉള്‍പ്പെടുത്തി. ഇരുടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം... 

ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്ലി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര.

ഓസ്ട്രേലിയ: ട്രാവിസ് ഹെഡ്, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), ഗ്ലെന്‍ മാക്സ്വെല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, ടിം ഡേവിഡ്, മാത്യു വെയ്ഡ് (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാമ്പ, ജോഷ് ഹേസല്‍വുഡ്.

കരുത്തരായ ഓസീസിനെ തോല്‍പിച്ച് സെമിയുറപ്പിക്കുന്നത് ടീമിന്റെ ആത്മവിശ്വാസവും വര്‍ധിപ്പിക്കുമെന്നുറപ്പ്. അഫ്ഗാനിസ്ഥാനെതിരായ അപ്രതീക്ഷിത തോല്‍വിയുടെ ആഘാതത്തിലാണ് ഓസ്‌ട്രേലിയ ഇന്ത്യയ്‌ക്കെതിരെയിറങ്ങുന്നത്. തോല്‍വി കങ്കാരുക്കളുടെ സെമി സാധ്യതകള്‍ ഏറെക്കുറെ അവസാനിപ്പിക്കുമെന്നതിനാല്‍ ടീം ഇന്ത്യ കരുതിയിരുന്നേ തീരു. ടൂര്‍ണമെന്റിലാകെ ശരാശരി പ്രകടനം നടത്തിയായിരുന്നു ഇന്ത്യയുടെ മുന്നേറ്റം. ബാറ്റര്‍മാരേക്കാള്‍ ബൗളര്‍മാരാണ് ഇന്ത്യയ്ക്കായി തിളങ്ങുന്നത്. ബംഗ്ലദേശിനെതിരെ ടീം സ്‌കോര്‍ ഇരുന്നൂറിനടുത്തെത്തിയത് ടീമിന് പ്രതീക്ഷയാണ്.


രണ്ട് ഹാട്രിക്കുകളുമായി ഫോമിലുള്ള കമിന്‍സിനെയും ഹേസല്‍വുഡിനെയും നേരിടാന്‍ കരുതിയിരിക്കണം ഇന്ത്യന്‍ ബാറ്റര്‍മാര്‍. ഇന്ത്യയ്ക്കെതിരെ മികച്ച റെക്കോര്‍ഡുള്ള ആദം സാംപയും ഓസീസിന്‍റെ പ്രതീക്ഷയാണ്. ബാറ്റിങ്ങില്‍ മാക്സ്‍വെല്‍ ഫോമിലായതാണ് ഓസ്ട്രേലിയയുടെ വലിയ പ്രതീക്ഷ.