കണ്ണൂരിൽ സ്കൂളിൽ പോവുകയായിരുന്ന വിദ്യാർത്ഥിയെ കുരങ്ങ് കടിച്ചു

ചെറുപുഴയിൽ സ്കൂളിൽ പോവുകയായിരുന്ന വിദ്യാർത്ഥിയെ കുരങ്ങ് കടിച്ചു.

 

കണ്ണൂർ ജില്ലയിലെ കോഴിച്ചാൽ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ 9 ആം ക്ലാസ് വിദ്യാർത്ഥി കാനം വയലിലെ ജോസഫ് ലിജോയെയാണ് കുരങ്ങ് കടിച്ചു പരുക്കേൽപ്പിച്ചത്. രണ്ടു വർഷം മുമ്പ് കർണാടക വനത്തിൽ നിന്നുമെത്തി കാനംവയൽ ഊരു കൂട്ടത്തിൽ കഴിയുന്ന ഹനുമാൻ കുരങ്ങ് ഇനത്തിൽപ്പെട്ട കുരങ്ങാണ് കടിച്ചത്. രണ്ടാഴ്ചമുമ്പും ഈ കുട്ടിയെ കുരങ്ങ് അക്രമിച്ചിരുന്നു. അന്ന് ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു. കുരങ്ങിൻ്റെ ശല്യം രൂക്ഷമായതോടെ പ്രദേശത്തെ കുട്ടികൾ ആകെ ഭയപ്പാടിലാണ്. കുരങ്ങ് ശല്യത്തിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്തിലും വനം വകുപ്പിലും കൃഷി ഓഫിസിലും പരാതി നല്കിയെങ്കിലും നടപടി ഉണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്