ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം വാർഡ് കൗൺസിലർ പി.പി. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു

പരിസ്ഥിതി ദിനാചരണം നടത്തിഇരിട്ടി: ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ പരിസ്ഥിതി ക്ലബ്ബിൻ്റെ  നേതൃത്വത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം വാർഡ് കൗൺസിലർ പി.പി. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് സന്തോഷ് കോയിറ്റി അധ്യക്ഷനായി. ഇരിട്ടി നഗരസഭ ഹരിതസേനാംഗങ്ങളായ പ്രസന്ന, പ്രസീത എന്നിവരെ ചടങ്ങിൽ ആദരിച്ചു. പ്രധമാധ്യാപകൻ എം. പുരുഷോത്തമൻ മുഖ്യഭാഷണം നടത്തി. പരിസ്ഥിതി ക്ലബ്ബ് കൺവീനർ പി. സുലജ, സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ എം. ഉണ്ണികൃഷ്ണൻ  എന്നിവർ സംസാരിച്ചു
ദിനാചരണത്തിൻ്റെ ഭാഗമായി കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത്  വൃക്ഷ തൈകള്‍ നട്ടു.