സംസ്ഥാനത്ത്മഴ കനക്കുന്നു: മലങ്കര, പാംബ്ല, കല്ലാർകുട്ടി ഡാമുകൾ തുറന്നു; വിവിധ ജില്ലകളില്‍ പരക്കെ നാശനഷ്ടം

സംസ്ഥാനത്ത്മഴ കനക്കുന്നു: മലങ്കര, പാംബ്ല, കല്ലാർകുട്ടി ഡാമുകൾ തുറന്നു; വിവിധ ജില്ലകളില്‍ പരക്കെ നാശനഷ്ടം


മഴയെത്തുടർന്ന് പത്തനംതിട്ടയിലെ തണ്ണിത്തോട് പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ സംരക്ഷണഭിത്തിയും മതിലും തകർന്നു

photo - facebook -

തിരുവനന്തപുരം : കേരളത്തിൽ മഴ ശക്തമായില്‍ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വിവിധ അണക്കെട്ടുകൾ തുറക്കുന്നു. മലങ്കര ഡാം തുറന്നതിനാൽ മൂവാറ്റുപുഴ, തൊടുപുഴ ആറുകളുടെ തീരത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ജലനിരപ്പ് 2 മീറ്റർ കൂടി ഉയർന്നാൽ പത്തനംതിട്ട മൂഴിയാർ അണക്കെട്ടിലെ ഷട്ടറുകൾ തുറക്കും. ഇടുക്കി പാംബ്ല ഡാം തുറന്നു, പെരിയാറിന്റെ തീരത്ത് ജാഗ്രതാ നിർദേശം. കല്ലാർകുട്ടി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകളും ഉയർത്തി.

ശക്തമായി തുടരുന്നതിനിടെ വിവിധ ജില്ലകളില്‍ കനത്ത നാശനഷ്ടം ഉണ്ടായി. ആലപ്പു​ഴ ജില്ലയില്‍ മാവേലിക്കരയില്‍ കനത്ത മഴയിൽ കല്ലുമല എം.ബി. ഐ.ടി.സി.ക്കു കിഴക്കുവശം കൈപ്പള്ളിക്കൽ ഭാഗത്ത് പി.ഐ.പി. ഉപകനാലിനു കുറുകെയുള്ള പാലം തകർന്നിരുന്നു. മണ്ണഞ്ചേരിയില്‍ മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിൽ കശുമാവ് വേരോടെ പിഴുതുവീണുതുടര്‍ന്ന് മണ്ണഞ്ചേരി പൊന്നാട് സ്വദേശി പ്രദീപ്‌ കുമാറും കുടുംബത്തിനുംകിടപ്പാടം ഉൾപ്പെടെ എല്ലാം നഷ്ടമായത്.

മഴയെത്തുടർന്ന് പത്തനംതിട്ടയിലെ തണ്ണിത്തോട് പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ സംരക്ഷണഭിത്തിയും മതിലും തകർന്നു. സീതത്തോട്ടില്‍ ഗുരുനാഥൻമണ്ണിൽ വീടിനു മുകളിൽ മരം വീണ നിലയിൽ. ഗൃഹനാഥൻ മാടത്താനിൽ രാമചന്ദ്രൻനായരെ(68) ഗുരുതര പരുക്കകളോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മലപ്പുറം എടവണ്ണയിൽ മരം കടപുഴകി വീണ് നിലമ്പൂർ റോഡിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. കൊല്ലം കുണ്ടറയിൽ മരങ്ങൾ കടപുഴകി വീണ് ഒട്ടേറെ വീടുകൾ തകർന്നു. നിരവധി വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞ് വൈദ്യുതി വിതരണം മണിക്കൂറോളം തടസപ്പെട്ടു.ഓമശ്ശേരിയിൽ കനത്ത മഴയിൽ കിണർ താഴ്‌ന്നു.

ഇടുക്കിയില്‍ പലയിടത്തും കനത്ത മഴ തുടരുകയാണ്. മൂന്നാറില്‍ ശക്തമായ മഴയില്‍ മണ്‍തിട്ട ഇടിഞ്ഞ് വീടിന് മുകളിലേക്ക് വീണ് ഒരാള്‍ മരിച്ചു. മൂന്നാര്‍ എംജി കോളനി നിവാസി കുമാറിന്റെ ഭാര്യ മാലയാണ് മരിച്ചത്. ഇടുക്കിയില്‍ രാത്രി യാത്ര നിരോധിച്ചിട്ടുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലാകെ ജില്ലാ കളക്ടര്‍ രാത്രി യാത്ര നിരോധിച്ചു. ചൊവ്വാഴ്ച രാത്രി ഏഴ് മുതല്‍ ബുധനാഴ്ച രാവിലെ ആറ് വരെയാണ് നിരോധനം. മണ്ണിടിച്ചില്‍ ഭീഷണി ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കളക്ടര്‍ ആവശ്യപ്പെട്ടു.