മാനന്തേരി അങ്ങാടി കുളത്തിനടുത്ത് കാർ മരത്തിനടിച്ച് മറിഞ്ഞ് ഇരിട്ടി അയ്യപ്പൻ കാവ് സ്വദേശിനി മരണപ്പെട്ടു

മാനന്തേരി അങ്ങാടി കുളത്തിനടുത്ത് കാർ മരത്തിനടിച്ച് മറിഞ്ഞ് ഇരിട്ടി അയ്യപ്പൻ കാവ് സ്വദേശിനി മരണപ്പെട്ടു കൂത്തുപറമ്പ്:മാനന്തേരി സത്രത്തിന് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് സ്ത്രീ മരിച്ചു. ഇരിട്ടി അയ്യപ്പൻകാവ് പാലത്തിനു സമീപത്തെ കെ വി റഷീദിന്റെ ഭാര്യ പുറക്കാനോട്ട് ജമീല (53) യാണ് മരിച്ചത്. ജമീലയുടെ മകൾ ജംഷീദ (36), ജംഷീറയുടെ ഭർത്താവ് പേരാവൂർ മുരിങ്ങോടിയിലെ പുതിയ വീട്ടിൽ അബ്‌ദുൾ ജബ്ബാർ (44), മകൻ മുഹമ്മദ് ജാസിർ (13), ബന്ധു മുരിങ്ങോടിയിലെ പുതിയ വീട്ടിൽ മുഹമ്മദ് മിർഷാദ് (23) എന്നിവരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്‌ച 12 മണിയോടെയാണ് സംഭവം. വീട്ടിൽ നിന്ന് വീണ് പരിക്കേറ്റ ജാഫിറിനെ കണ്ണൂരിലെ ആസ്‌പത്രിയിൽ ചികിത്സക്ക് കൊണ്ടു പോകുന്നതിനിടെയാണ് അപകടം.