ജില്ലയിലെ ബോംബ് ശേഖരം: ആർ എസ് എസ് - സി പി എം ശക്തികേന്ദ്രങ്ങളിൽ നിഷ്പക്ഷ അന്വേഷണസംഘം സമഗ്രമായ റെയ്ഡ് നടത്തണം - വെൽഫെയർ പാർട്ടി

ജില്ലയിലെ ബോംബ് ശേഖരം: ആർ എസ് എസ് - സി പി എം ശക്തികേന്ദ്രങ്ങളിൽ നിഷ്പക്ഷ അന്വേഷണസംഘം സമഗ്രമായ റെയ്ഡ് നടത്തണം - വെൽഫെയർ പാർട്ടികണ്ണൂർ : തലശ്ശേരി എരഞ്ഞോളിയിൽ സ്റ്റീൽബോംബ് പൊട്ടി വയോധികൻ കൊല്ലപ്പെട്ട സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് സാദിഖ് ഉളിയിൽ ആവശ്യപ്പെട്ടു.

ജില്ലയിലെ സി പി എം - ആർ എസ് എസ് കേന്ദ്രങ്ങളിൽ ബോംബ് നിർമ്മാണം ഇപ്പോഴും സജീവമാണ്. കഴിഞ്ഞ കുറഞ്ഞ മാസങ്ങൾക്കുള്ളിൽ തന്നെ ജില്ലയിൽ ഇത്തരം പാർട്ടി കേന്ദ്രങ്ങളിൽ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവരും ഗുരുതര പരിക്കേറ്റവരും ധാരാളമാണ്. കഴിഞ്ഞ കാലങ്ങളിലെ കേസന്വേഷണത്തിലെ ഗുരുതര അനാസ്ഥയാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. ഗൂഢാലോചനകൾ അന്വേഷിച്ച് കണ്ടെത്താതെ കുറ്റവാളികളെ സംരക്ഷിക്കുന്ന പോലീസ് നിലപാട് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമാകുന്നു. ആഭ്യന്തര വകുപ്പിന്റെയും മുഖ്യമന്ത്രിയുടെയും നിരുത്തരവാദ നിലപാട് തിരുത്തണം. ആർ എസ് എസ് - സി പി എം കേന്ദ്രങ്ങളിലെ ബോംബ് നിർമ്മാണ യൂണിറ്റുകൾ റെയ്ഡ് ചെയ്ത് നേതാക്കൾ അടക്കമുള്ളവരെ നിയമത്തിനു മുമ്പിൽ കൊണ്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.