തലശ്ശേരി അതിരൂപത കോര്‍പ്പറേറ്റ് തല പരിസ്ഥിതി ദിനാചരണം 'തളിര്'എടൂര്‍ സെന്റ്‌മേരിസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍

തലശ്ശേരി അതിരൂപത കോര്‍പ്പറേറ്റ് തല പരിസ്ഥിതി ദിനാചരണം 'തളിര്'
എടൂര്‍ സെന്റ്‌മേരിസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍
ഇരിട്ടി : തലശ്ശേരി അതിരൂപത കോര്‍പ്പറേറ്റ് എജുക്കേഷണല്‍ ഏജന്‍സിയുടെയും കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡിന്റെയും നേതൃത്വത്തില്‍ ലോക പരിസ്ഥിതി ദിനാചരണം 'തളിര്' സെന്റ്‌മേരിസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍  മാനേജര്‍ ഫാ.തോമസ് വടക്കേമുറിയില്‍ സ്‌കൂള്‍ അങ്കണത്തില്‍ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. വനവല്‍ക്കരണത്തിന്റെ പ്രാധാന്യവും ഭൂമിയെ മാലിന്യമുക്തമാക്കേണ്ടതിന്റെ ആവശ്യകതയും ഉദ്ഘാടന സന്ദേശത്തില്‍ കുട്ടികളുമായി പങ്കുവെച്ചു. ആറളം പഞ്ചായത്ത് അംഗം ജോസ് അന്ത്യാംകുളം അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ലിന്‍സി പി.സാം, എല്‍പി സ്‌കൂള്‍ പ്രധാനാധ്യാപിക സെലിന്‍ വി.ജോണ്‍, ടീച്ചേഴ്‌സ് ഗില്‍ഡ് സ്റ്റേറ്റ് പ്രതിനിധി മാത്യു ജോസഫ്, സ്റ്റാഫ് പ്രതിനിധി ഫാ. ബിജു ആന്റണി, പിടിഎ പ്രതിനിധികളായ റെന്നി കെ.മാത്യു, ജോസി മാത്യു, തലശ്ശേരി അതിരൂപത ടീച്ചര്‍ ഗില്‍ഡ് പ്രതിനിധികളായ ശ്രേയസ് പി.ജോണ്‍, ജോമി ജോസഫ്, ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക സിസിലി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.