ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ കനത്ത മഴ

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ കനത്ത മഴ


photo; representative

തിരുവനന്തപുരം; തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്ത് അരികെ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനത്തിന്റെ ഫലമായി വരുന്ന ആറ് ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. കൂടാതെ ഒറ്റപ്പെട്ട ഇടങ്ങളില്‍ തീവ്രമായ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഇന്നും ബുധനാഴ്ചയുമാണ് തീവ്രമഴയ്ക്ക് സാധ്യതയുള്ളത്. ജാഗ്രതയുടെ ഭാഗമായി ഇന്ന് ( ഞായറാഴ്ച) ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും ബുധനാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ ലഭിക്കുന്ന അതിശക്തമായ മഴയാണ് ഓറഞ്ച് അലര്‍ട്ട് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്