കീം പരീക്ഷ: കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്ന് കെഎസ്ആര്‍ടിസി


കീം പരീക്ഷ: കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്ന് കെഎസ്ആര്‍ടിസി


തിരുവനന്തപുരം: കീം പരീക്ഷയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്ന് കെഎസ്ആര്‍ടിസി. പരീക്ഷാര്‍ത്ഥികളുടെ തിരക്കിന് അനുസരിച്ച് സര്‍വീസുകള്‍ ലഭ്യമാക്കുമെന്നാണ് കെഎസ്ആര്‍ടിസി അറിയിച്ചത്. 

'എല്ലാ ജില്ലകളില്‍ നിന്നും വിപുലമായ രീതിയില്‍ സര്‍വീസുകള്‍ ക്രമീകരിക്കണമെന്ന ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനം. രാവിലെ 10 മണി മുതല്‍ ഒരു മണി വരെയും ഉച്ചയ്ക്ക് ശേഷം മൂന്നര മുതല്‍ അഞ്ചു മണി വരെയുമാണ് പരീക്ഷ നടക്കുന്നത്. പരീക്ഷാര്‍ത്ഥികള്‍ക്ക് നിശ്ചിത സമയത്തിന് രണ്ടര മണിക്കൂര്‍ മുന്‍പ് പരീക്ഷാ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്. ഈ സമയക്രമം കൂടി പരിഗണിച്ചുള്ള സര്‍വീസുകളാണ് ക്രമീകരിച്ചിട്ടുള്ളത്.' യാത്രക്കാരുടെ തിരക്കിനനുസരിച്ച് ആവശ്യമെങ്കില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നതിനുള്ള ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.