ശിവപുരം കരക്കറയില്‍ കോഴിക്കൂടിനകത്ത് കയറി കോഴികളെ കൊന്ന പെരുമ്പാമ്പിനെ പിടികൂടി

ശിവപുരം കരക്കറയില്‍ കോഴിക്കൂടിനകത്ത് കയറി കോഴികളെ കൊന്ന  പെരുമ്പാമ്പിനെ പിടികൂടി 

  
ഉരുവച്ചാൽ :കോഴിക്കൂടിനകത്ത് പെരുമ്പാമ്പ് കോഴികളെ കൊന്നു. ശിവപുരം കരക്കറയില്‍ കരക്കണ്ടത്തില്‍ ഹൗസില്‍ വി. നൗഫീറിന്റെ വീട്ടിലെ കോഴിക്കൂട്ടില്‍ കയറിയ പെരുമ്പാമ്പാണ് നാല് കോഴികളെ കൊന്നത്.
ഇന്നലെ രാവിലെ 8 മണിയോടെ കൂട്ടില്‍ നിന്ന് കോഴികളുടെ ബഹളം കേട്ട് വീട്ടുകാര്‍ നോക്കിയപ്പോഴാണ് പെരുമ്പാമ്പ് കോഴികളെ അക്രമിക്കുന്നത് കണ്ടത്. മുപ്പതോളം കോഴികളാണ് കൂട്ടില്‍ ഉണ്ടായിരുന്നത്. വനം വകുപ്പില്‍ വിവരം അറിയിച്ചതിനേ തുടര്‍ന്ന് ഇരിട്ടി സെക്ഷൻ താത്‌കാലിക വാചറും മാർക്ക് പ്രവർത്തകനുമായ  ഫൈസല്‍ വിളക്കോട് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി.