ഇരുവഴിഞ്ഞിപുഴയിൽ കുളിക്കാനിറങ്ങിയ പുൽപ്പള്ളി സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു

ഇരുവഴിഞ്ഞിപുഴയിൽ കുളിക്കാനിറങ്ങിയ പുൽപ്പള്ളി  സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു

പുൽപ്പള്ളി: തിരുവമ്പാടി പഞ്ചായത്തിലെ മുത്തപ്പൻപ്പുഴ കരിമ്പ്ഇരുവഴിഞ്ഞിപുഴയിൽ കുളിക്കാനിറങ്ങിയ പുൽപ്പള്ളി സ്വദേശി മുങ്ങി മരിച്ചു. പുൽപ്പള്ളി ആടികൊല്ലി സ്വദേശി കോലാപള്ളി അഖിൽ ജോൺ (30) ആണ് മുങ്ങി മരിച്ചത്. പുല്ലൂരാംപാറ പള്ളി പ്പടി മൈലപ്പറമ്പിൽ അതിര ജെയിംസ് ആണ് ഭാര്യ. അടുത്തിടെ യായിരുന്നു ഇവരുടെ വിവാഹം. മൃതദേഹം കോഴിക്കോട് മെഡി ക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.