SDPI ഉളിയില്‍ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ S.S.L.C , +2 പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കലും, പഠനോപകരണ വിതരണവും നടത്തി

SDPI ഉളിയില്‍ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ S.S.L.C , +2 പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കലും, പഠനോപകരണ വിതരണവും നടത്തി



ഉളിയില്‍: SDPI 16-ാം സ്ഥാപകദിനത്തോടനുബന്ധിച്ച് പാര്‍ട്ടി ഉളിയില്‍ ബ്രാഞ്ച്  കമ്മിറ്റിയുടെ നേതൃത്വത്തില്‍ S.S.L.C, +2 പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കലും, പഠനോപകരണ വിതരണവും നടത്തി. പരിപാടി SDPI പേരാവൂര്‍ മണ്ഡലം  പ്രസിഡന്‍റ് യൂനുസ് ഉളിയില്‍ ഉദ്ഘാടനം ചെയ്തു. ഉളിയില്‍  ബ്രാഞ്ച് പ്രസിഡന്‍റ്  കെ. റംഷാദ്  അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം സൗദ നസീര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മൊമന്റോ നല്‍കി. ബ്രാഞ്ച് സെക്രട്ടറി ഖലീല്‍ ഉളിയില്‍, സി.എം നസീര്‍, ഷുഹൈബ് ഉളിയില്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.