ഗുജറാത്തിൽ ചാന്ദിപുര വൈറസ് പടരുന്നു: റിപ്പോർട്ട് ചെയ്‌തത് 20 മരണം

ഗുജറാത്തിൽ ചാന്ദിപുര വൈറസ് പടരുന്നു: റിപ്പോർട്ട് ചെയ്‌തത് 20 മരണം

ഗാന്ധിന​ഗർ > ​ഗുജറാത്തിൽ ചാന്ദിപുര വൈറസ് പടരുന്നു. ഇന്ന് 7 പേർക്ക് കൂടെ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോ​ഗം സ്ഥിരീകരിച്ചവരുടെ എണ്ണം 58 ആയി. രോ​ഗം ബാധിച്ച് ഇതുവരെ 20 പേർ മരിച്ചതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 12ഓളം ജില്ലകളിൽ നിലവിൽ രോഗബാധയുണ്ടെന്നാണ് ഗുജറാത്ത് സർക്കാർ അറിയിച്ചിരിക്കുന്നത്.

സബർകാന്ത, ആരവല്ലി, മഹിസാഗർ, ഖേദ, മെഹ്സാന, രാജ്കോട്ട് ജില്ലകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളും ​ഗുജറാത്തിൽ ചികിത്സയിലുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യപ്രവർത്തകർ നൽകുന്ന മുന്നറിയിപ്പ്. എല്ലാ ജില്ലകൾക്കും കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പ്രധാനമായും 14 വയസുവരെയുള്ളവരെ ബാധിക്കുന്ന രോ​ഗം മണലീച്ച, കൊതുക് തുടങ്ങിയവ വഴിയാണ് പടരുന്നത്. ശക്തമായ പനി, മസ്തിഷ്കജ്വരം, വയറിളക്കം, ചർദ്ദി തുടങ്ങിയവയാണ് ലക്ഷണം. വാക്സിൻ ഇല്ലാത്തതിനാൽ തുടക്കത്തിലെ ചികിത്സ ലഭിച്ചില്ലെങ്കിൽ മാരകമാകും. 1965ൽ മഹാരാഷ്ട്രയിലെ ചാന്ദിപുരയിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. 2004ൽ 322 പേരാണ് വൈറസ് ബാധമൂലം മരിച്ചത്