കാനഡയില്‍ വാഹനാപകടത്തില്‍ 3 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു


ഓട്ടവ: കാനഡയിലെ ന്യൂ ബ്രണ്‍സ്വിക്കില്‍ മില്‍കോവിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. പഞ്ചാബ് ലുധിയാനയില്‍ നിന്നുള്ള സഹോദരങ്ങളായ ഹര്‍മന്‍ സോമല്‍ (23), നവ്ജോത് സോമല്‍ (19), സംഗ്രൂര്‍ ജില്ലയിലെ സമാനയില്‍ നിന്നുള്ള രശ്ദീപ് കൗര്‍ (23) എന്നിവരാണ് മരിച്ചത്.
ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ ടയര്‍ ഊരിത്തെറിച്ചാണ് അപകടം.വാഹനത്തിലുണ്ടായിരുന്നവര്‍ തെറിച്ചുവീണ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
ജൂലായ് 27-ന് ഏകദേശം രാത്രി 9:35-ന് കാനഡയിലെ ന്യൂ ബ്രണ്‍സ്വിക്കിലെ മില്‍ കോവിലെ ഹൈവേ രണ്ടില്‍ ആയിരുന്നു അപകടമെന്ന് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് അറിയിച്ചു. വാഹനത്തിന്റെ ടയര്‍ ഊരിപ്പോയതിനെ തുടര്‍ന്ന് ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പരിക്കേറ്റ ഡ്രൈവറെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.