ഉണ്ണുന്നതും ഉറങ്ങുന്നതും ഗ്യാസ് അടുപ്പ് വച്ചു ഭക്ഷണം പാചകം ചെയ്യന്നതും പട്ടിക്കൂട്ടില്‍ ; 500 രൂപ പ്രതിമാസ വാടകയ്ക്ക് ബംഗാളിക്ക്് താമസിക്കാന്‍ പട്ടിക്കൂട് നല്‍കി കെട്ടിട ഉടമ വിവവാദത്തില്‍


ഉണ്ണുന്നതും ഉറങ്ങുന്നതും ഗ്യാസ് അടുപ്പ് വച്ചു ഭക്ഷണം പാചകം ചെയ്യന്നതും പട്ടിക്കൂട്ടില്‍ ; 500 രൂപ പ്രതിമാസ വാടകയ്ക്ക് ബംഗാളിക്ക്് താമസിക്കാന്‍ പട്ടിക്കൂട് നല്‍കി കെട്ടിട ഉടമ വിവവാദത്തില്‍


പിറവം: പിറവം-മുളക്കുളം റോഡില്‍ പോലീസ് സ്‌റ്റേഷന് സമീപം പഴയ പട്ടിക്കൂട് പ്രതിമാസ 500 രൂപ വാടകയ്ക്കു നല്‍കി കെട്ടിട ഉടമ പുലിവാല് പിടിച്ചു. ബംഗാള്‍ മുര്‍ഷിതബാദ് സ്വദേശി ശ്യാംസുന്ദറി (37) നാണ് പട്ടിക്കൂട് വാടകക്ക് നല്‍കിയത്. നാല് വര്‍ഷം മുന്‍പ് കേരളത്തിലെത്തിയ ശ്യാംസുന്ദര്‍ പലസ്ഥലങ്ങളും ജോലി ചെയ്ത ശേഷം മൂന്നു മാസം മുന്‍പാണ് പിറവത്ത് എത്തിയത്.

വാടകക്ക് മുറി ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ബംഗാള്‍ സ്വദേശികളായ പരിചയക്കാര്‍ മുഖേന ഇവിടെ എത്തിയത്. വാടക മറ്റ് മുറികള്‍ക്ക് കൂടുതായതിനാല്‍ കുറഞ്ഞ നിരക്കായ പ്രതിമാസ വാടകയില്‍ പട്ടിക്കൂട്ടില്‍ താമസമാക്കുകയായിരുന്നു. കെട്ടിട ഉടമ സമീപത്ത് തന്നെ പുതിയ വീട്ടിലേക്കു താമസം മാറ്റിയപ്പോള്‍ കുറെ നാളുകളായി പഴയ കെട്ടിടം പലര്‍ക്കായി വാടകക്ക് നല്‍കിയിരുന്നു. ഇവിടെ മറ്റ് മുറികളില്‍ ബംഗാളി കുടുംബങ്ങള്‍ തന്നെയാണ് വാടകക്ക് താമസിക്കുന്നത്.

ഈ പട്ടിക്കൂട്ടില്‍ തന്നെയാണ് ശ്യാംസുന്ദര്‍ ഉറങ്ങുന്നതും, ഗ്യാസ് അടുപ്പ് വച്ചു ഭക്ഷണം പാചകം ചെയ്യന്നതും. പ്രദേശവാസികളായ ചിലരുടെ പരാതിയെതുടര്‍ന്നാണ് ആരോഗ്യവകുപ്പില്‍നിന്നും മറ്റും അന്വോഷണം ഉണ്ടായത്. തുടര്‍ന്ന് പോലീസും, ജനപ്രതിനിധികളും സ്ഥലത്തെത്തി ശ്യാംസുന്ദറിനെ മെഡിക്കല്‍ പരിശോധനക്ക് ആശുപത്രിയിലേക്ക് മാറ്റി.

പിറവം എം.എല്‍.എ അനൂപ് ജേക്കബ്, മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ അഡ്വ.ജൂലി സാബു, വൈസ് ചെയര്‍മാന്‍ കെ.പി. സലിം എന്നിവര്‍ സംഭവസ്ഥലത്തെത്തി. ശ്യാംസുന്ദറിന് തുടര്‍ന്ന് താമസിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. ഇക്കാര്യത്തില്‍ മനുഷ്യവകാശ ലംഘനം അടക്കമുള്ള പ്രശ്‌നങ്ങള്‍ പരിശോധിച്ചു തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അനൂപ് ജേക്കബ് എം.എല്‍.എ അറിയിച്ചു.