ഹക്കിമും വിജിലും, കെഎല്‍ 58 കെ 7007 വാഹനത്തിൽ കറക്കം! സുല്‍ത്താന്‍ബത്തേരിയിൽ കഞ്ചാവും ഹാഷിഷ് ഓയിലുമായി പിടിയിൽ


ഹക്കിമും വിജിലും, കെഎല്‍ 58 കെ 7007 വാഹനത്തിൽ കറക്കം! സുല്‍ത്താന്‍ബത്തേരിയിൽ കഞ്ചാവും ഹാഷിഷ് ഓയിലുമായി പിടിയിൽ


സുല്‍ത്താന്‍ബത്തേരി: മുത്തങ്ങ പൊലീസ് ചെക് പോസ്റ്റില്‍ വാഹനപരിശോധനക്കിടെ വ്യാഴാഴ്ച രാത്രി 30 ഗ്രാം ഹാഷിഷ് ഓയിലും 12 ഗ്രാം കഞ്ചാവുമായി യുവാക്കളെ പിടികൂടി. നൂല്‍പുഴ കോഴിക്കല്‍ വീട്ടില്‍ ഹക്കിം (49), കണ്ണൂര്‍ അഞ്ചരക്കണ്ടി അമ്പാടി വീട്ടില്‍ എം കെ വിജില്‍ (36) എന്നിവരെ ബത്തേരി പൊലീസ് സബ് ഇന്‍സ്പെക്ടര്‍ സി എം സാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന കെ എല്‍ 58 കെ 7007 നമ്പര്‍ വാഹനവും പിടിച്ചെടുത്തു.

കഞ്ചാവും ഹാഷിഷ് ഓയിലും കഞ്ചാവും ചില്ലറ വില്‍പ്പന ലക്ഷ്യമിട്ട് കടത്തുകയായിരുന്നോ എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇരുവരും ലഹരിമാഫിയയുടെ കടത്തുസംഘങ്ങളായി പ്രവര്‍ത്തിക്കുകയാണോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.