നിറയെ അഞ്ഞൂറിൻ്റെ നോട്ടുകെട്ടുകൾ, ആരുടെയും കണ്ണിൽപ്പെടാതെ ട്രെയിനിൽ കൊണ്ടുപോകാൻ ശ്രമം; പക്ഷേ പണിപാളി, പിടിവീണു

നിറയെ അഞ്ഞൂറിൻ്റെ നോട്ടുകെട്ടുകൾ, ആരുടെയും കണ്ണിൽപ്പെടാതെ ട്രെയിനിൽ കൊണ്ടുപോകാൻ ശ്രമം; പക്ഷേ പണിപാളി, പിടിവീണു

കണ്ണൂർ: കണ്ണൂ‍രിൽ ട്രെയിനിൽ കടത്താൻ ശ്രമിച്ച 35 ലക്ഷത്തിലധികം രൂപയുടെ കുഴൽപ്പണം പിടികൂടി. മഞ്ചേശ്വരം സ്വദേശി ഉമ്മ‍ർ ഫറൂക്കിന്റെ പക്കൽ നിന്നുമാണ് പണം പിടികൂടിയത്. മംഗലാപുരം കോയമ്പത്തൂ‍ർ എക്സ് പ്രസ് ട്രെയിനിലായിരുന്നു ഇയാൾ പണം കടത്താൻ ശ്രമിച്ചത്. റെയിൽവേ പൊലീസിന്റെ പ്രത്യേകസംഘം കാസ‍ർകോടിനും കണ്ണൂരിനും ഇടയിൽ വച്ച് നടത്തിയ പരിശോധനയിലാണ് ഉമ്മ‍ർ പിടിയിലായത്. 3549600 രൂപയാണ് ഇയാളിൽ നിന്ന് പിടികൂടിയതെന്ന് റെയിൽവേ പൊലീസ് അധികൃതർ അറിയിച്ചു.