എടക്കാനത്ത് കോൺഗ്രസ് പ്രതിഷേധ യോഗം

എടക്കാനത്ത് കോൺഗ്രസ് പ്രതിഷേധ യോഗം 
ഇരിട്ടി : ഇരിട്ടി നഗരസഭയുടെ കീഴിലുളള അങ്കണവാടി വര്‍ക്കര്‍മാരുടെ നിയമനത്തിനായുള്ള റാങ്ക് ലിസ്റ്റിൽ രാഷ്ട്രീയ ഇടപെടലുകൾ നടത്തി സി പി എം കൗൺസിലർമാരെയും  ബന്ധുക്കളെയും തിരുകി കയറ്റിയെന്ന് ആരോപിച്ച്  കോണ്‍ഗ്രസ്സ് എടക്കാനം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എടക്കാനത്ത് നടത്തിയ പ്രതിഷേധയോഗം കോൺഗ്രസ് ഇരിട്ടി ബ്ലോക്ക് പ്രസിഡണ്ട് പി.എ.നസീർ ഉദ്ഘാടനം ചെയ്തു.

 ബൂത്ത് പ്രസിഡണ്ട് കെ.കെ.ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സുമേഷ് നടുവനാട് മുഖൃ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡണ്ട് സി. കെ.ശശിധരൻ, എം.ശ്രീനിവാസന്‍, നിധിന്‍ നടുവനാട്, പി.എസ്സ് സുരേഷ് കുമാര്‍, ഷാനിദ് പുന്നാട്, സി.കെ. അര്‍ജുന്‍, എ.ടി.ദേവകി, കെ.രാമകൃഷ്ണന്‍, എം.ജനാര്‍ദ്ദനന്‍,വി.പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.