നീറ്റ് യുജി: പുതുക്കിയ റാങ്ക് ലിസ്റ്റ് എന്‍ടിഎ പ്രസിദ്ധീകരിച്ചു

നീറ്റ് യുജി: പുതുക്കിയ റാങ്ക് ലിസ്റ്റ് എന്‍ടിഎ പ്രസിദ്ധീകരിച്ചു


ന്യൂഡല്‍ഹി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനത്തിന് നാഷണ്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) പുതുക്കിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഗ്രേസ് മാര്‍ക്ക് ലഭിച്ചവര്‍ക്കായി നടത്തിയ പുനപ്പരീക്ഷയുടെ ഫലം ഉള്‍പ്പെടുത്തിയാണ് റാങ്ക് ലിസ്റ്റ് പുതുക്കിയത്. വിവാദമായ ഗ്രേസ് മാര്‍ക്ക് നേരത്തെ ഒഴിവാക്കിയിരുന്നു.

വൈകി പരീക്ഷ തുടങ്ങിയ ആറു സെന്ററുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് എന്‍ടിഎ ഗ്രേസ് മാര്‍ക്ക് നല്‍കിയത്. ഇത് വലിയ വിവാദത്തിനു വഴിവച്ചിരുന്നു. കേസ് സുപ്രീം കോടതിയില്‍ എത്തിയതിനു ശേഷമാണ് ഗ്രേസ് മാര്‍ക്ക് ഒഴിവാക്കാന്‍ എന്‍ടിഎ തീരുമാനിച്ചത്. ഗ്രേസ് മാര്‍ക്ക് ലഭിച്ച 1563 പേര്‍ക്കായി വീണ്ടും പരീക്ഷ നടത്തുകയായിരുന്നു.

പുനപ്പരീക്ഷയില്‍ 813 പേര്‍ മാത്രമാണ് പങ്കെടുത്തത്. ശേഷിച്ചവര്‍ ഗ്രേസ് മാര്‍ക്ക് ഇല്ലാത്ത സ്‌കോര്‍ തെരഞ്ഞെടുക്കുകയായിരുന്നു.