നാലുവർഷ ബിരുദ പ്രോഗ്രാമിന് ഉളിയിൽ ഐഡിയൽ അക്കാഡമി ഫോർ ഹയർ എജുക്കേഷനിൽ തുടക്കമായി.

നാലുവർഷ ബിരുദ പ്രോഗ്രാമിന് തുടക്കമായി.ഉളിയിൽ: ഉന്നത വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന നാലുവർഷ ബിരുദ പ്രോഗ്രാമിന് ഉളിയിൽ ഐഡിയൽ അക്കാഡമി ഫോർ ഹയർ എജുക്കേഷനിൽ തുടക്കമായി.

ഇരിട്ടി മുനിസിപ്പൽ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ഐഡിയൽ ട്രസ്റ്റ് ജനറൽ സെക്രട്ടറി കെ. അബ്ദുറഷീദ് അധ്യക്ഷത വഹിച്ചു.
അറബിറ്റ് വിഭാഗം അധ്യാപകൻ എൻ.എൻ. ഷംസുദ്ദീൻ പ്രോഗ്രാം വിശദീകരിച്ചു. ഐഡിയൽ ട്രസ്റ്റ് വൈസ് ചെയർ പേഴ്സൺ കെ.എൻ. സുലൈഖ ടീച്ചർ സംസാരിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് കെ.വി. അബ്ദുൽ വഹാബ് സ്വാഗതവും കോ-ഓർഡിനേറ്റർ എ . റഹീന നന്ദിയും പറഞ്ഞു