മാതാപിതാക്കളുടെ ഓര്‍മ്മയ്ക്ക് മട്ടന്നൂരിലെ അമ്മയ്ക്ക് കരുതല്‍

മാതാപിതാക്കളുടെ ഓര്‍മ്മയ്ക്ക് മട്ടന്നൂരിലെ അമ്മയ്ക്ക് കരുതല്‍

മാതാപിതാക്കളുടെ സ്മരണയ്ക്ക് പാലിയേറ്റീവ് യൂണിറ്റിന് മകന്റെ സഹായം. മട്ടന്നൂര്‍ അമ്മ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യുണിറ്റിനാണ് നിധിന്‍ സഹായങ്ങള്‍ നല്‍കിയത്. 
നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ പി. ശ്രീനാഥ് ഏറ്റുവാങ്ങി. പുന്നാട് കല്ലേങ്ങൊട് പി.രോഹിണിയമ്മ, സി.പി നാരായണന്‍ ദമ്പതികളുടെ സ്മരണാര്‍ത്ഥമാണ് മകന്‍ നിധിന്‍ അമ്മ പാലിയേറ്റീവിന് സഹായം നല്‍കിയത്. 
ബെഡ് മാറ്റ് ട്രസ്സ്, അഡ്ജസ്റ്റബിള്‍ കോട്ട് തുടങ്ങിയവയാണ് നല്‍കിയത്. ശ്രീനാഥ് അമ്മ പ്രവര്‍ത്തകര്‍ക്ക് കൈമാറി. ചടങ്ങില്‍ എന്‍. പ്രകാശന്‍, എന്‍. ഷമീറ, റിബിന്‍ പൊറോറ, പ്രജേഷ് കൊയിറ്റി, പ്രജിത്ത്, കെ. കാസിം, ആദിത്യന്‍ മരുതായി, മഹേഷ് പത്തൊമ്പതാം മൈല്‍, പി. സുമജ എന്നിവര്‍ പങ്കെടുത്തു.