അംഗനവാടികളിലെ ടീച്ചർ തസ്തികയിലേക്കുള്ള നിയമനം : മുസ്ലിം യൂത്ത് ലീഗ് ഇരിട്ടി നഗരസഭ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.പ്രതിഷേധ മാർച്ച് പോലീസ് നഗരസഭ കവാടത്തിനു മുന്നിൽ തടഞ്ഞു

അംഗനവാടികളിലെ ടീച്ചർ തസ്തികയിലേക്കുള്ള നിയമനം : മുസ്ലിം യൂത്ത് ലീഗ് ഇരിട്ടി നഗരസഭ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
പ്രതിഷേധ മാർച്ച് പോലീസ് നഗരസഭ കവാടത്തിനു മുന്നിൽ തടഞ്ഞു.
ഇരിട്ടി: അനധികൃത നിയമനങ്ങളും  അവിഹിത ഇടപാടുകളും മാഫിയ ബന്ധങ്ങളും സിപിഎമ്മിന്റെ കൂടപ്പിറപ്പായി മാറിയെന്ന് മുസ്ലിം ലീഗ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡണ്ട് എം എം മജീദ് പറഞ്ഞു.

ഇരിട്ടി മുനിസിപ്പൽ പരിധിയിലെ അംഗനവാടികളിലെ ടീച്ചർ , ഹെൽപർ,തസ്തികയിലേക്കുള്ള നിയമനം നടത്തിയതിൽ  സ്വജന പക്ഷപാതവും അധികാര ദുർവിനിയോഗവും  നടത്തിയതായി ആരോപിച്ച് മുസ്ലിം യൂത്ത് ലീഗ് ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി ഇരിട്ടി നഗരസഭയിലേക്ക് നടത്തിയ പ്രതിഷേധ 
 മാർച്ച് ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.
മുസ്ലിം യൂത്ത് ലീഗ്  ഇരിട്ടി മുൻസിപ്പൽ പ്രസിഡൻറ്  പി.പി. ഷംസുദ്ദീൻ  അധ്യക്ഷനായി.

സിപിഎമ്മിന്റെ മുനിസിപ്പൽ കൗൺസിലർമാരുടെ ഭാര്യമാരെയും,മുൻ കൗൺസിലറെയും കുടുംബശ്രീ സിഡിഎസ് ചെയർമാനേയും, പാർട്ടി നേതാക്കളുടെ ബന്ധുക്കളെയും ഈ ലിസ്റ്റിൽ തിരുകി കയറ്റുക വഴി സീനിയോറിറ്റിയുള്ള വരെയും അർഹരെയും വഞ്ചിക്കുന്ന നിലപാടാണ് മുനിസിപ്പാലിറ്റി ഭരണാധികാരികൾ 
ചെയ്തിട്ടുള്ളത്.
ആയതിനാൽ ലിസ്റ്റ് റദ്ധ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് ലീഗ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.
നഗരസഭ കവാടത്തിൽ  പോലിസ് മാർച്ച് തടഞ്ഞു.

മുസ്ലിം ലീഗ് ഇരിട്ടി  മുൻസിപ്പൽ പ്രസിഡൻറ്  സമീർ പുന്നാട്, വി.പി. റഷീദ്, സിറാജ് പൂക്കോത്ത്,
ഫവാസ് പുന്നാട്, പി.കെ. ബൽക്കീസ് , പി ബഷീർ , കോമ്പിൽ അബ്ദുൽ ഖാദർ,ഇ.കെ. ശഫാഫ് ,ഹാരിസ് പെരിയത്തിൽ, കെ ഷഹീർ  സംസാരിച്ചു.
മുനീർ ചാവശ്ശേരി,ജാബിർ ഇരിട്ടി,സത്താർ ഉളിയിൽ, ഷംസീർ നരയംപാറ, പി കെ റാസിഖ്, പി മുനീർ, എം മുസ്തഫ , കെ ഷാഫി , പി പി സഫീർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി
പടം. 
ഇരിട്ടി നഗരസഭാ ഓഫിസിലേക്ക് യൂത്ത് ലീഗ് ഇരിട്ടി മുൻസിപ്പൽ കമ്മിറ്റി നടത്തിയ പ്രതിേഷേധ മാർച്ച് ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് എം എം മജീദ് ഉദ്ഘാടനം ചെയ്യുന്നു.