മാടത്തിയില്‍ ദേശസാല്‍കൃത ബേങ്ക് അനുവദിക്കണം :വ്യാപാരി വ്യവസായി ഏകോപന സമിതി

മാടത്തിയില്‍ ദേശസാല്‍കൃത ബേങ്ക് അനുവദിക്കണം :വ്യാപാരി വ്യവസായി ഏകോപന സമിതി


ഇരിട്ടി : മാടത്തിയില്‍ ദേശസാല്‍കൃത ബേങ്ക് അനുവദിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മാടത്തില്‍ യൂണിറ്റ് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. യോഗം മേഖലാ പ്രസിഡന്റ് സി.കെ. സതീശന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് രാജേഷ് മാത്യു അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വത്സന്‍ അടിയോടി സംസ്ഥാന കമ്മിറ്റി അംഗം ജോബിറ്റ് മണിക്കടവ്, മേഖലാ സെക്രട്ടറി മൂസ ഹാജി, കെ.ജെ. ഡാനിയേല്‍, ബിജു മഠത്തിക്കണ്ടം, പി.സി. അനീസ് എന്നിവര്‍ പ്രസംഗിച്ചു. 
2024-26 വര്‍ഷത്തേക്കുള്ള ഭാരവാഹികളായി രാജേഷ് മാത്യു (പ്രസിഡന്റ്) വത്സന്‍ അടിയോടി (ജനറല്‍ സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.