ഇരിട്ടിയിൽ ഓട്ടോറിക്ഷയിൽ നിന്നും ബാറ്ററി മോഷ്ടിച്ച സംഭവം: രണ്ടുപേർ പിടിയിൽ

ഇരിട്ടിയിൽ ഓട്ടോറിക്ഷയിൽ നിന്നും ബാറ്ററി മോഷ്ടിച്ച സംഭവം: രണ്ടുപേർ പിടിയിൽ


ഇരിട്ടി : കീഴൂരിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ
ഓട്ടോറിക്ഷയിൽ നിന്നും ബാറ്ററി മോഷ്ടിച്ച സംഘം പിടിയിൽ . മട്ടന്നൂർ പഴശ്ശി സ്വദേശി കെ. റൗഫ് (35), മട്ടന്നൂർ കല്ലൂർ സ്വദേശി പി. റമീസ് (34)എന്നിവരെ ഇരിട്ടി സി.ഐ പി.കെ. ജിജീഷിന്റെ നേതൃത്വത്തിൽ ഇരിട്ടി പോലീസ് അറസ്റ് ചെയ്തു.

27 ന് വ്യാഴാഴ്ച്ച 11.30 ഓടെയായിരുന്ന സംഭവം . കാറിൽ എത്തിയ സംഘം കരിക്കോട്ടകരി സ്വദേശി തോമസിന്റെ ഓട്ടോറിക്ഷയിൽ നിന്നും ബാറ്ററിയുമായി കടന്നുകളഞ്ഞത്ത് സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരുന്നു .

തുടർന്ന് നടന്ന അന്വേഷണത്തിലാണ് രണ്ടുപേരെയും വീടുകളിൽ നിന്നും പിടികൂടിയത് മുൻപ് നടന്ന കെ എസ് ആർ ടി സി ബസിലെ ബാറ്ററി മോഷണത്തിന് പ്രതികൾക്ക് ബന്ധമുണ്ടോ എന്നും പോലീസ് പരിശോധിച്ച് വരികയാണ്. എസ്ഐ മുഹമ്മദ് നജ്മി അടങ്ങുന്ന അന്വേഷണ സ്ക്വാഡ് ആണ് പ്രതികളെ പിടികൂടിയത്. പ്രതികളെ പോലീസ് കോടതിയിൽ ഹാജരാക്കി.