റെയില്‍വെ ട്രാക്കില്‍ സംശയകരമായ സാഹചര്യത്തില്‍ കടലാസ് പൊതി, തുറന്നപ്പോള്‍ കണ്ടത് കമ്പിയും ചരടും


റെയില്‍വെ ട്രാക്കില്‍ സംശയകരമായ സാഹചര്യത്തില്‍ കടലാസ് പൊതി, തുറന്നപ്പോള്‍ കണ്ടത് കമ്പിയും ചരടും


കാസര്‍കോട്: കാസര്‍കോട് ചന്ദ്രഗിരി പാലത്തിന് സമീപം റെയില്‍വേ ട്രാക്കില്‍ സംശയകരമായ സാഹചര്യത്തില്‍ കടലാസ് പൊതി കണ്ടെത്തി. സംഭവം അറിഞ്ഞ് ആര്‍പിഎഫും റെയില്‍വേ പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. കടലാസ് പൊതി തുറന്ന് പരിശോധിച്ചപ്പോള്‍ കെട്ട് കമ്പിയും ചരടുമാണ് കണ്ടെത്തിയത്.


ജില്ലയില്‍ വിവിധ ഇടങ്ങളില്‍ റെയില്‍വേ ട്രാക്കിന് മുകളില്‍ കല്ലും ഇരുമ്പ് കഷ്ണങ്ങളും നേരത്തെ പല തവണ കണ്ടെത്തിയിരുന്നു. എന്നാല്‍, അതിനാല്‍ തന്നെ ഇരുമ്പ് ക്ഷണങ്ങളോ മറ്റോ ആയിരിക്കുമെന്നാണ് ആദ്യം കരുതിയത്. കടലാസ് പൊതി ആരെങ്കിലും കൊണ്ടുവന്ന് റെയില്‍വെ ട്രാക്കിലിട്ടതാണോ ഉപേക്ഷിച്ചതാണോയെന്ന് വ്യക്തമല്ല.