പ്രധാനമന്ത്രി നരേന്ദ്രമോദി മോസ്‌കോയില്‍; വ്‌ലാദിമിര്‍ പുടിനുമായി ഇന്ന് ചര്‍ച്ച; ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്വത്തില്‍ നിര്‍ണായകം

പ്രധാനമന്ത്രി നരേന്ദ്രമോദി മോസ്‌കോയില്‍; വ്‌ലാദിമിര്‍ പുടിനുമായി ഇന്ന് ചര്‍ച്ച; ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്വത്തില്‍ നിര്‍ണായകംഇന്ത്യ- റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മോസ്‌കോയില്‍ എത്തി. റഷ്യന്‍ ഉപപ്രധാനമന്ത്രി ഡെന്നീസ് മാന്റുറോവ് അദ്ദേഹത്തെ വിമാനത്താവളത്തില്‍ എത്തി സ്വീകരിച്ചു. യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചതിനുശേഷം ഇതാദ്യമായാണ് മോദി റഷ്യ സന്ദര്‍ശിക്കുന്നത്.

2019 ലാണ് മോദി അവസാനമായി റഷ്യ സന്ദര്‍ശിച്ചത്. ഇന്നു റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി മോദി ചര്‍ച്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതല്‍ ആഴത്തിലാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മോസ്‌കോയിലെത്തിയ ശേഷം പ്രധാനമന്ത്രി പറഞ്ഞു.

മോസ്‌കോവിലെ ഇന്ത്യന്‍ സമൂഹത്തെയും നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. റഷ്യന്‍ സന്ദര്‍ശനത്തിനുശേഷം അദ്ദേഹം ഓസ്ട്രിയയിലേക്കു തിരിക്കും. 40 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദര്‍ശിക്കുന്നത്. ഇന്നലെ വൈകിട്ട് പുടിനുമായി മോദി കൂടിക്കാഴച്ച നടത്തിയിരുന്നു.