ചൂളിയാട് സ്വദേശി ദുബായിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി

ചൂളിയാട് സ്വദേശി ദുബായിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിദുബായ് ∙ മലയാളി യുവാവിനെ ദുബായിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ മലപ്പട്ടം ചൂളിയാട് കളത്തിലെ വളപ്പിൽ വീട്ടിൽ സജിത് അരൂലി(41)നെയാണ് ഖിസൈസിലെ താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദുബായിലെ സ്വകാര്യ കമ്പനിയിൽ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു

നാരായണൻ കളത്തിലെവളപ്പിൽ, രോഹിണി ദമ്പതികളുടെ മകനാണ്. ദുബായ് പൊലീസ് മോർച്ചറിയിലുള്ള മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഇതിന് നേതൃത്വം നൽകുന്ന സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി പറഞ്ഞു.