ബംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും വീണു മരിച്ചനിലയിൽ

ബംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും വീണു മരിച്ചനിലയിൽ

പാലക്കാട് : ബംഗളൂരുവിൽ നഴ്സിങ് വിദ്യാർത്ഥിനി ഹോസ്റ്റലിൽ മരിച്ച നിലയിൽ. പാലക്കാട് പുതുക്കോട് സ്വദേശിയായ ഗംഗാധരന്റെ മകൾ അതുല്യ ഗംഗാധരൻ (19) ആണ് ഇന്നലെ രാത്രി ഹോസ്റ്റലിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണു മരിച്ചനിലയിൽ കണ്ടെത്തിയത്. ഒന്നാം വർഷ ബിഎസ് സി നഴ്സിങ് വിദ്യാർഥിനിയായിരുന്നു. ഹോസ്റ്റലിൽ മറ്റു മൂന്നു സഹപാഠികൾക്കൊപ്പമാണ് അതുല്യയും താമസിച്ചിരുന്നതെന്ന് പറയപ്പെടുന്നു. മരണത്തിലേക്ക് നയിച്ച കാരണങ്ങൾ വ്യക്‌തമല്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നാളെ നാട്ടിലേക്ക് കൊണ്ടു വരുമെന്ന് ബന്ധുക്കൾ അറിയിച്ചു.