കണ്ണൂരിൽ ബീഫ് സ്റ്റാൾ അടിച്ചു തകർത്തു
കണ്ണൂർ.സിറ്റി നീർച്ചാലിൽ പ്രവർത്തിക്കുന്ന ബീഫ് സ്റ്റാൾ അടിച്ചു തകർത്തു.നീർച്ചാൽ സ്വദേശി പി. പി.ഹാരിസിൻ്റെ ഉടമസ്ഥതയിലുള്ള മദീന ബീഫ് സ്റ്റാൾ ആണ് അടിച്ചു തകർത്തത്.കടയുടെ വാതിലും ചുറ്റുമുള്ള ഗ്ലാസുകളും അടിച്ചു തകർത്ത അജ്ഞാതർ നിലത്തു പാകിയ ടൈൽസും ഇളക്കി മാറ്റി നശിപ്പിച്ച നിലയിലാണ്.കട ഉടമയുടെ മകൻ കെ.കെ.അർഷാദിൻ്റെ പരാതിയിൽ സിറ്റി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.