സാദാചാര ഗുണ്ടാ ആക്രമണം; കോഴിക്കോട്ട് യുവാവിന് ഗുരുതര പരിക്ക്
മുക്കം: സദാചാര കൊലപാതകം നടന്ന കൊടിയത്തൂർ മേഖലയിൽ വീണ്ടും സദാചാര ഗുണ്ടാ ആക്രമണം. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ചാത്തമംഗലം പഞ്ചായത്തിലെ പാഴൂർ സ്വദേശി ആബിദ് അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ശനിയാഴ്ചയാണ് ആബിദിനെ ചുള്ളിക്കാപറമ്പിലെ അക്ഷയ സെന്ററിൽ നിന്നും ബലമായി പിടിച്ചിറക്കി കാറിൽ കയറ്റി കൊണ്ടുപോയി ക്രൂരമായി മർദിച്ചത്. ആക്രമണത്തിൽ തലയോട്ടിക്കും വാരിയെല്ലിനും പൊട്ടലേറ്റിട്ടുണ്ട്.
അക്ഷയ സെന്‍ററിലെ ജീവനക്കാരിയുടെ ഭർത്താവും മറ്റുള്ളവർക്കുമെതിരെ സംഭവത്തിൽ മുക്കം പൊലീസ് കേസെടുത്തു. വധശ്രമം, തട്ടിക്കൊണ്ടുപോവൽ ഉൾപ്പെടെ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.