കേരള സൂപ്പർ ലീഗ്‌ ഫുട്ബോൾ ; കണ്ണൂർ വാരിയേഴ്‌സ്‌ ഒരുങ്ങി


കേരള സൂപ്പർ ലീഗ്‌ ഫുട്ബോൾ ; കണ്ണൂർ വാരിയേഴ്‌സ്‌ ഒരുങ്ങി



കണ്ണൂർ
സൂപ്പർ ലീഗ് കേരള ഫുട്ബോളിനായി കണ്ണൂർ വാരിയേഴ്സ് ഒരുങ്ങി. ടീമിനെ പ്രഖ്യാപിച്ചു. അഞ്ച് വിദേശതാരങ്ങളാണ് ടീമിൽ. സ്പാനിഷ് താരങ്ങളായ അഡ്രിയാൻ സാർഡിനേറോ കോർപ്പ, അൽവാരോ അൽവാരെസ് ഫെർണാണ്ടസ്, അസീർ ഗോമസ് അൽവാരെസ്, ഇലോയ് ഒർഡോണെസ് മുനിസ്, ഫ്രാൻസിസ് കോ ഡേവിഡ് ഗ്രാൻഡി സെറാനോ എന്നിവരാണ് ടീമിന്റെ വിദേശക്കരുത്ത്.

ആദിൽ അഹമ്മദ്ഖാൻ, പി എ അജ്മൽ, അക്ബർ സിദ്ദിഖ്, അലിസ്റ്റർ ആന്റണി, മുൻമുൻ തിമോത്തി, മുഹമ്മദ് അമീൻ, ഹഫീസ് മുഹമ്മദ്, ആൽബിൻ, ഗോകുൽ ഗോപകുമാർ, ലിയകാന്ത്, പി നജീബ്, റിഷാദ് ഗഫൂർ, വികാസ് എന്നിവരാണ് മറ്റു താരങ്ങൾ. സ്പാനിഷുകാരനായ മാനുവൽ സാഞ്ചസ് മുറിയാസാണ് മുഖ്യപരിശീലകൻ. സഹപരിശീലകൻ എം ഷഫീഖ് ഹസ്സൻ. ഷഹീൻ ചന്ദ്രനാണ് ഗോൾകീപ്പർ കോച്ച്. മുഹമ്മദ് അമീനാണ് ടീം മാനേജർ. കണ്ണൂർ നായനാർ അക്കാദമിയിൽ നടന്ന ചടങ്ങിലാണ് ടീമിനെ പ്രഖ്യാപിച്ചത്. സൂപ്പർ ലീഗിന്റെ പ്രചാരണാർഥമുള്ള സൂപ്പർ പാസ് കേരളയ്ക്ക് സ്വീകരണവും നൽകി. കോച്ചിനെയും കളിക്കാരെയും പരിചയപ്പെടുത്തി. ജേഴ്സി പ്രകാശനവും തീം സോങ് അവതരണവും നടന്നു. കണ്ണൂരിലെ ആദ്യകാല ഫുട്ബോൾ താരങ്ങളെ ആദരിച്ചു.

സെലിബ്രിറ്റി ഓണർ നടൻ ആസിഫ് അലി മുഖ്യാതിഥിയായി. ടീം ഉടമകളായ ഡോ. എം പി ഹസ്സൻകുഞ്ഞി (ചെയർമാൻ), മിബു ജോസ് നെറ്റിക്കാടൻ, സി എ മുഹമ്മദ് സാലിഹ് എന്നിവർ സംസാരിച്ചു. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ഗ്രൗണ്ടിലാണ് ടീമിന്റെ പരിശീലനം.