പ്രധാനമന്ത്രി കണ്ണൂരിലെത്തി; ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക്

പ്രധാനമന്ത്രി കണ്ണൂരിലെത്തി; ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക്

കല്പറ്റ: 500 ഓളം ജീവനുകൾ കവർന്ന വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തപ്രദേശത്ത് സന്ദർശനം നടത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നു. രാവിലെ 11 മണിയോടെ കണ്ണൂർ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി ഉച്ചയ്ക്ക് 12.10 വരെ ദുരന്തമുണ്ടായ പ്രദേശങ്ങളിൽ വ്യോമനിരീക്ഷണം നടത്തും. തുടർന്ന് ഉച്ചയ്ക്ക് 12.15 മുതൽ ദുരന്തപ്രദേശങ്ങൾ സന്ദർശിക്കും. ദുരിതാശ്വാസക്യാമ്പിലും ആശുപത്രിയിലും കഴിയുന്നവരുമായി സംസാരിക്കും. തുടർന്ന് വയനാട് കളക്ടറേറ്റിൽ എത്തുന്ന അദ്ദേഹം അവലോകനയോഗത്തിൽ പങ്കെടുക്കും. 3.15-ന് തിരികെ കണ്ണൂരിലേക്ക് മടങ്ങും. വൈകീട്ട് 3.55-ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഡൽഹിയിലേക്ക് തിരിക്കും