ആടുജീവിതത്തിലെ അഭിനയം പ്രചരിച്ചത് വ്യാജവാര്‍ത്ത; സൗദിയില്‍ വിലക്കില്ലെന്ന് താലിബ് അല്‍ ബലൂഷി
മസ്‌കറ്റ്: സൗദി അറേബ്യ തനിക്ക് വിലക്കേര്‍പ്പെടുത്തിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ആടുജീവിതം സിനിമയില്‍ വില്ലന്‍ വേഷം ചെയ്ത ഒമാനി നടന്‍ താലിബ് അല്‍ ബലൂഷി.
ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതത്തില്‍ ക്രൂരനായ അര്‍ബാബിന്റെ കഥാപാത്രം അവതരിപ്പിച്ചത് താലിബ് ആണ്. ഈ വേഷം കണക്കിലെടുത്ത് സൗദിയില്‍ താലിബിന്
വിലക്ക് ഏര്‍പ്പെടുത്തിയെന്ന് കഴിഞ്ഞ ദിവസം സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
എന്നാല്‍, ഇത് അഭ്യൂഹമാണെന്ന് താലിബ് പറഞ്ഞു. സൗദിയില്‍ പ്രവേശിക്കുന്നതില്‍നിന്ന് തന്നെ തടഞ്ഞുകൊണ്ട് ഒരു അറിയിപ്പും സൗദി, ഒമാന്‍ സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.