കാണാതായ അസം പെണ്‍കുട്ടി ചെന്നെയില്‍ എത്തിയതായി സ്ഥിരീകരണം: കഴക്കൂട്ടം പോലീസ് പുറപ്പെട്ടു

കാണാതായ അസം പെണ്‍കുട്ടി ചെന്നെയില്‍ എത്തിയതായി സ്ഥിരീകരണം: കഴക്കൂട്ടം പോലീസ് പുറപ്പെട്ടു


തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ 13 കാരി ചെന്നൈയിലെത്തിയതായി സ്ഥിരീകരണം. കാണാതായ കുട്ടി ട്രെയിന്‍ ഇറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴക്കൂട്ടം പോലീസ് ചെന്നൈയിലേക്ക് പുറപ്പെട്ടു. അതേസമയം, പെണ്‍കുട്ടി ചെന്നൈയില്‍ നിന്നും ഗുഹാവത്തിയിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്നാണ് അനുമാനം.

ചെന്നൈ - എഗ്മൂര്‍ എക്‌സ്പ്രസില്‍ കുട്ടി കയറിയെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ സ്റ്റേഷനുകളിലേക്ക് പോലീസ് പുറപ്പെട്ടിരുന്നു. കുട്ടി മൂന്നു പ്രാവശ്യം ട്രെയിന്‍ കയറി ഇറങ്ങിയെന്നും ട്രെയിന്‍ പുറപ്പെടുന്നതിന്ന് അല്‍പ്പം മുമ്പ് കുട്ടി ചെന്നൈ-എഗ്മൂര്‍ എക്‌സ്പ്രസില്‍ കയറിയെന്നും പോലീസ് വ്യക്തമാക്കി. വിവരത്തെ തുടര്‍ന്ന് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം അസമിലേക്കും ഒരു സംഘം പോകും.