ബി ജെ പി ഇരിട്ടി മണ്ഡലം ശില്പശാല

ബി ജെ പി ഇരിട്ടി മണ്ഡലം ശില്പശാല 





ഇരിട്ടി:  ബിജെ പി  ദേശീയ തലത്തിൽ സപ്റ്റംബർ മാസം ഒന്നാം തീയ്യതി മുതൽ ആരംഭിക്കുന്ന  മെമ്പർഷിപ്പ് ക്യാമ്പയിനിൻ്റെ ഭാഗമായി ഇരിട്ടി മണ്ഡലംതല ശില്പശാല മാരാർജി മന്ദിരത്തിൽ നടന്നു.  ബി ജെ പി സംസ്ഥാന സമിതി അംഗം സി.നാരായണൻ ശിൽപ്പശാല  ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സത്യൻ കൊമ്മേരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് രാജൻ പുതുക്കുടി, ഒ ബി സി മോർച്ച ജില്ലാ  അദ്ധ്യക്ഷനും മണ്ഡലം പ്രഭാരിയുമായ വിജയൻ വട്ടിപ്രം, മണ്ഡലം ജനറൽ സെക്രട്ടറിമാരായ പ്രിജേഷ് അളോറ, സി.രജീഷ് നേതക്കളായ മനോഹരൻ വയോറ, അനിത മണ്ണോറ എന്നിവർ സംസാരിച്ചു.