മുസ്ലിം ലീഗ് പ്രവർത്തക കൺവെൻഷനും വൈറ്റ്ഗാർഡ് അംഗങ്ങൾക്കും ദുരന്ത മേഖലകളിൽ പ്രവർത്തിച്ചവർക്കുമുള്ള സ്നേഹാദരവും വെള്ളിയാഴ്ച
ഇരിട്ടി: മുസ്ലിം ലീഗ് ഇരിട്ടി മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തക കൺവെൻഷനും വൈറ്റ്ഗാർഡ്, അംഗങ്ങൾക്കും ദുരന്ത മേഖലകളിൽ പ്രവർത്തിച്ചവർക്കുമുള്ള സ്നേഹാദരവും സംഘടിപ്പിക്കാൻ തീരുമാനിച്ചു.
ആഗസ്ത് 30 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് 19 ആം മൈൽ നസ്മാ പാലസിൽ നടത്തും.
മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്യും.
അഡ്വക്കറ്റ് സണ്ണി ജോസഫ് എംഎൽഎ മുഖ്യാതിഥിയും മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുണ്ടേരിയും പേരാവൂർ നിയോജക മണ്ഡലം പ്രസിഡണ്ട് എം എം മജീദും വൈറ്റ് ഗാർഡ് അംഗങ്ങളെ അനുമോദിക്കും.
ഇത് സംബന്ധിച്ച യോഗത്തിൽ മുസ്ലിംലീഗ് ഇരിട്ടി മുനിസിപ്പൽ പ്രസിഡണ്ട് സമീർ പുന്നാട് അധ്യക്ഷത വഹിച്ചു.ജനറൽ സിക്രട്ടറി വി.പി. റഷീദ്, ഭാരവാഹികളായ പി.ബഷീർ,അബ്ദുൽ ഖാദർ കോമ്പിൽ , മുനീർ ചാവശ്ശേരി , സി.കെ. അഷ്റഫ് ,കെ.ഇബ്രാഹിം കുട്ടി പ്രസംഗിച്ചു.