മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി; പരാതി പരിഹാര സെല്‍ രൂപീകരിച്ചു; ശ്രീറാം ഐഎഎസ് നേതൃത്വം നല്‍കും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി; പരാതി പരിഹാര സെല്‍ രൂപീകരിച്ചു; ശ്രീറാം ഐഎഎസ് നേതൃത്വം നല്‍കും


തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് ധനവകുപ്പ് പരാതി പരിഹാര സെല്‍ രൂപീകരിച്ചു. വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പരിശോധിക്കുക. ശ്രീറാം വി ഐഎഎസിന്റെ നേതൃത്വത്തിലാണ് സമിതി പ്രവര്‍ത്തിക്കുക.

ഇതിനായി മൊബൈല്‍ നമ്പരും ഈ മെയില്‍ വിലാസവും പുറത്തിറക്കി. cmdrf.cell@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലും +91-833009 1573 എന്ന മൊബൈല്‍ നമ്പരിലും പരാതികള്‍ അറിയിക്കാം. ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാനാണ് താത്ക്കാലിക സമിതി രൂപീകരിച്ചത്.