ക​ല്യാ​ണ​മൊ​ന്നു​മാ​യി​ല്ലേ… നി​ര​ന്ത​രം ചോ​ദി​ച്ചു​കൊ​ണ്ടി​രു​ന്ന അ​യ​ൽ​ക്കാ​ര​നെ യു​വാ​വ് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി

ക​ല്യാ​ണ​മൊ​ന്നു​മാ​യി​ല്ലേ… നി​ര​ന്ത​രം ചോ​ദി​ച്ചു​കൊ​ണ്ടി​രു​ന്ന അ​യ​ൽ​ക്കാ​ര​നെ യു​വാ​വ് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി



സു​മാ​ത്ര: നാ​ട്ടി​ലെ യു​വാ​ക്ക​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ കേ​ട്ടു മ​ടു​ക്കു​ന്ന കാ​ര്യ​ങ്ങ​ളാ​ണ് ജോ​ലി ആ​യി​ല്ലേ ക​ല്യാ​ണം ആ​യി​ല്ലേ എ​ന്ന ചോ​ദ്യം. ഇ​നി​യി​പ്പോ ഇ​ത് ര​ണ്ടും കി​ട്ടി ക​ഴി​ഞ്ഞാ​ൽ അ​ടു​ത്ത​താ​ണ് കു​ട്ടി​ക​ളാ​യി​ല്ലേ എ​ന്ന​ത്.

ഇ​ൻ​ഡോ​ഷ്യ​യി​ലെ വ​ട​ക്ക​ൻ സു​മാ​ത്ര​യി​ലെ സൗ​ത്ത് ത​പ​നു​ലി മേ​ഖ​ല​യി​ൽ നി​ന്നു​ള​ള യു​വാ​വി​ന്‍റെ വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ പു​റ​ത്ത് വ​രു​ന്ന​ത്. വി​വാ​ഹം ഒ​ന്നും ആ​യി​ല്ല എ​ന്ന ചോ​ദ്യം കേ​ട്ട് മ​ടു​ത്ത പാ​ർ​ലി​ന്ദു​ഗ​ൻ സി​രേ​ഗ​ർ എ​ന്ന 45കാ​ര​ൻ അ​യ​ൽ​വാ​സി​യെ കൊ​ല​പ്പെ​ടു​ത്തി. 60 കാ​ര​നാ​യ അ​സ്ഗിം ഇ​രി​യാ​ന്‍റോ​യെ​യാ​ണ് ഇ​യാ​ൾ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

യു​വാ​വി​നെ എ​പ്പോ​ൾ ക​ണ്ടാ​ലും അ​യ​ൽ​വാ​സി​ക്ക് വി​വാ​ഹ​ക്കാ​ര്യ​ത്തെ കു​റി​ച്ച് മാ​ത്ര​മേ ചോ​ദി​ക്കാ​നു​ള്ളു. ഇ​ത് മാ​ന​സി​ക​മാ​യി യു​വാ​വി​നെ ത​ള​ർ​ത്തി. ഇ​തോ​ടെ ഇ​യാ​ൾ​ക്ക് അ​യ​ൽ​വാ​സി​യോ​ട് പ​ക​യും വൈ​രാ​ഗ്യ​വു​മാ​യി.

പ​രി​ഹാ​സ​ത്തി​ൽ മ​നം നൊ​ന്ത് യു​വാ​യ് അ​യ​ൽ​വാ​സി​യെ ത​ടി​ക്ക​ഷ്ണം ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ൾ ഓ​ടി​വ​ന്ന് യു​വാ​വി​നെ ത​ട​യു​ക​യും അ​യ​ൽ​വാ​സി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ത​ല​യ്ക്ക ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​തി​നാ​ൽ അ​യ​ൽ​വാ​സി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.