വയനാട് സന്നദ്ധ സേവനം നടത്തിയ യൂത്ത് ലീഗ് വൈറ്റ് ഗാർഡ് അംഗത്തിന് അനുമോദനം

വയനാട് സന്നദ്ധ സേവനം നടത്തിയ യൂത്ത് ലീഗ്  വൈറ്റ് ഗാർഡ് അംഗത്തിന്  അനുമോദനം







ഇരിട്ടി:കീഴ്പ്പള്ളി ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് ദുരന്ത ഭൂമിയിൽ നിസ്വാർത്ഥ സേവനം ചെയ്ത ആറളം പഞ്ചായത്ത് വൈറ്റ് ഗാർഡ് ക്യാപ്റ്റൻ നൗഫൽ വി പി യെ അനുമോദിച്ചു. പരിപാടി കണ്ണൂർ ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് നസീർ നല്ലൂർ ഉദ്ഘാടനം ചെയ്തു.പേരാവൂർ മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡൻ്റ് ശഹീർ കീഴ്പ്പള്ളി അധ്യക്ഷതവഹിച്ചു.
ശാഖാ ലീഗ് ജനറൽ സെക്രട്ടറി കെ അയ്യൂബ് സ്വാഗതം പറഞ്ഞു.മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എൻ മുഹമ്മദ്, വനിതാ ലീഗ് ജില്ലാ സെക്രട്ടറി ഹൈഹാനത്ത് സുബി,മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ഫവാസ് പുന്നാട്, പി കെ അബു താഹിർ, കെ സൈനുദ്ധീൻ,പി കെ മുഹമ്മദ് കുട്ടി, പയ്യോളി ഇബ്രാഹിം, പി ആസിയ , ടി റഷീദ , വി പി റംല പ്രസംഗിച്ചു.