ബലാത്സംഗക്കേസ്: നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം നൽകി സുപ്രീം കോടതി
ന്യൂഡൽഹി> നടിയെ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്ന കേസിൽ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം. സുപ്രീം കോടതിയുടെ രണ്ടാംഗം ബെഞ്ച് ആണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെതുടർന്ന് ഒളിവിൽ പോയ സിദ്ദിഖ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു