കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വന്‍ മയക്കുമരുന്ന് വേട്ട
ഇരിട്ടി:കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെ ബാംഗ്ലൂരില്‍ നിന്നും വടകരയിലേക്ക് പോകുന്ന സ്വിഫ്റ്റ് കാറില്‍ കടത്തുകയായിരുന്ന 52.252 ഗ്രാം മെത്താഫിറ്റാമിനും 12.90 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
വടകര ഒഞ്ചിയം പുതിയോട്ട് സ്വദേശി അമല്‍ നിവാസില്‍ പി അമല്‍ രാജ് , വടകര അഴിയൂര്‍ കുഞ്ഞിപ്പള്ളി സ്വദേശി പി അജാസ് എന്നിവരെ അറസ്റ്റ് ചെയ്തു.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അജീബ് ലബ്ബയുടെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി മനോജ്,പ്രിവന്റ്റ്റീവ് ഓഫീസര്‍ ഗ്രേഡ് ശ്രീകുമാര്‍ വി പി, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഫെമിന്‍ ഇ എച്ച്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ദൃശ്യ. ജി ഡ്രൈവര്‍ ജുനീഷ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് മയക്കുമരുന്ന് പിടികൂടിയത്