ഒന്നാം ക്ലാസ് മുതല്‍ മകളെ ലൈംഗികമായി പീഡിപ്പിച്ചു; പിതാവിന് മരണം വരെ കഠിന തടവ്
തിരുവനന്തപുരത്ത് മകളെ പീഡിപ്പിച്ച പിതാവിന് മരണം വരെ കഠിന തടവ്. തിരുവനന്തപുരം പോക്സോ കോടതിയാണ് വിധി. വിവിധ വകുപ്പുകളിലായി മൂന്ന് വട്ടമാണ് മരണം വരെ കഠിന തടവ് വിധിച്ചിട്ടുള്ളത്.
കുട്ടിക്ക് ഒന്നര വയസ്സുള്ളപ്പോള്‍ കുട്ടിയുടെ അമ്മ മരിച്ചിരുന്നു. കുട്ടിയെ പ്രതി അഞ്ചു വയസ്സുമുതല്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഉപദ്രവം സഹിക്കാതായതോടെ കുട്ടി ക്ലാസ് ടീച്ചറോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് ക്ലാസ് ടീച്ചര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു വര്‍ഷത്തിനകമാണ് വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിച്ചത്. 35 കാരനെയാണ് കോടതി ശിക്ഷിച്ചത്.