കൊച്ചി: ബലാത്സംഗക്കേസിൽ ഹൈക്കോടതി മുൻകൂർജാമ്യം തള്ളിയ നടൻ സിദ്ദിഖ് 4 ദിവസം മുമ്പ് വരെ കൊച്ചിയിൽ ഉണ്ടായിരുന്നതായി രേഖകൾ പുറത്ത്. മുൻകൂർ ജാമ്യപേക്ഷ തള്ളിയ ദിവസവും സിദ്ദിഖ് കൊച്ചിയിൽ ഉണ്ടായിരുന്നുവെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്. സുപ്രീം കോടതിയിൽ നൽകാനുള്ള രേഖകൾ അറ്റെസ്റ്റ് ചെയ്തത് ഹൈക്കോടതിക്ക് തൊട്ടടുത്തുള്ള നോട്ടറിയിൽ എത്തിയാണ്. ഇവിടെ നേരിട്ട് എത്തിയാണ് സിദ്ദിഖ് രേഖകൾ അറ്റെസ്റ്റ് ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം. സിദ്ദിഖിനെ പിടികൂടാൻ ലുക്ക് ഔട്ട് നോട്ടീസ് അടക്കം അന്വേഷണ സംഘം പുറപ്പെടുവിച്ചപ്പോഴാണ് പൊലീസിന്റെ മൂക്കിൻ തുമ്പത് പ്രതി എത്തിയത്. എന്നിട്ടും പൊലീസ് പ്രതിയെ പിടികൂടിയില്ല.
ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യഹർജി തള്ളി ദിവസങ്ങൾ പി ന്നിട്ടിട്ടും സിദ്ദിഖിനെ കണ്ടെത്താതെ പൊലീസ് കണ്ണടക്കുകയാണ്. ഹോട്ടലുകൾ കേന്ദ്രീകരിച്ചുള്ള അ ന്വേ ഷണത്തിൽ വിവരമൊന്നും ലഭിച്ചിരുന്നില്ല. നടൻ്റെ സുഹൃത്തുക്കളുടെ വീടുകളും പൊലീസ് നിരീക്ഷണത്തിലാണ്. അതേസമയം, മൂൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെതിരായ ഹർജി സു പ്രീംകോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും. ഹർജി കഴി ഞ്ഞ ദിവസം കോടതി രജിസ്റ്റർ ചെയ്തിരുന്നു.
അതിനിടെ, സിദ്ദിഖി ൻ്റെ മുൻകൂർ ജാമ്യ ഹർജിയിലെ കൂടുതൽ വിവര ങ്ങൾ പുറത്ത് വന്നു. കള്ള സാക്ഷിയെ അതിജീവിത സൃഷ്ടിച്ചു എന്നാണ് സിദ്ദിഖ് ആരോപിക്കുന്നത്. മസ്ക്ക റ്റ് ഹോട്ടലിൽ തൻ്റെ മുറിയിലേക്ക് എത്തിച്ച ആൾ എന്ന നിലയി ലാണ് കള്ള സാക്ഷിയെ സൃഷ്ടിച്ചിരിക്കുന്നത്. നിര ന്തരം ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ താൻ പൊലീസിൽ പരാതി നൽകി. ഇതിന് പിന്നാലെ യാണ് അതിജീവിത പരാതിയുമായി പൊ ലീസിനെ സമീപിച്ചത്. പരാതിയിൽ ഗൂഢാലോച നയു ണ്ടെന്നും ഇക്കാ രും ഹൈ ക്കോടതി പരിഗണിച്ചില്ലെന്നും സിദ്ദിഖ് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ വാദിക്കുന്നു. സുപ്രീംകോടതിലെ മുൻകൂർ ജാമ്യ ഹർജിയിൽ അനുകൂല ഉത്തരവുണ്ടാകുമെന്ന പ്രതീക്ഷ യിലാണ് സിദ്ദിഖ്. അതുവരെ ഒളിവിൽ തുടരാനാണ് തീരുമാനം എ ന്നാണ് ലഭി ക്കുന്ന സൂചന. അതിനുള്ളിൽ പി ടികൊ ടുത്താൽ മാസങ്ങൾ റിമാൻഡിൽ കഴിയേ ണ്ടി വരുമെന്ന ആശങ്കയുണ്ട് നടന്.