തിരുവനന്തപുരം: ബലാത്സംഗക്കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെ ഒളിവിൽ പോയ നടന്‍ സിദ്ദിഖിനായി മാധ്യമങ്ങളിലും ലുക്ക് ഔട്ട് നോട്ടീസ്.(Lookout notice for Siddique in newspapers)
ഇംഗ്ലീഷ്, മലയാളം പത്രങ്ങളിൽ വന്ന ലുക്ക് ഔട്ട് നോട്ടീസിൽ പറയുന്നത് ഫോട്ടോയില്‍ കാണുന്ന 65 വയസ് പ്രായവും, 5.7 അടി ഉയരവുമുള്ള സിദ്ദിഖ് മമ്മദ് എന്നയാളെ കുറിച്ച് വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പരുകളില്‍ ബന്ധപ്പെടുക എന്നാണ്.
ലുക്ക് ഔട്ട് നോട്ടീസുള്ളത് തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ് പിയുടെ പേരിലാണ്.
അതേസമയം, സിദ്ദിഖ് സുപ്രീംകോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. ഇയാൾക്കായി സുപ്രീംകോടതിയിൽ ഹാജരാകുന്നത് മുന്‍ അറ്റോര്‍ണി ജനറലും, ഇന്ത്യയിലെ തന്നെ മുതിര്‍ന്ന അഭിഭാഷകരിലൊരാളുമായ മുകുള്‍ റോഹ്തകിയാണ്. ഊർജിതമായി അന്വേഷണം നടക്കുന്നുവെന്ന് പറയുമ്പോഴും, സിദ്ദിഖിൻ്റെ പൊടിപോലും കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം.
പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷയ്‌ക്കെതിരായി അതിജീവിതയും, സംസ്ഥാന സർക്കാരും സുപ്രീംകോടതിയിൽ തടസഹർജി നൽകിയിട്ടുണ്ട്